വിജ്ഞാപനം റദ്ദ് ചെയ്യണം: കെ.കെ. ശിവരാമൻ
1375305
Saturday, December 2, 2023 11:47 PM IST
തൊടുപുഴ: ചിന്നക്കനാലിലെ 364.39 ഹെക്ടർ റവന്യു ഭൂമി വനമാക്കാനുള്ള വിജ്ഞാപനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഇറക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഭൂമി റവന്യു വകുപ്പിന് കൈമാറണമെന്നും എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നും പാട്ടക്കാലാവധി കഴിഞ്ഞപ്പോൾ വനംവകുപ്പ് ഭൂമി ഏറ്റെടുത്തെന്നുമുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കില്ല. ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾ ഭൂരഹിതരായി കഴിയുന്പോൾ റവന്യു ഭൂമി വനമാക്കി മാറ്റാനുള്ള നടപടി ജനദ്രോഹപരമാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ലോബികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.