സംഘടനയെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന: രാഹുൽ മാങ്കൂട്ടത്തിൽ
1375303
Saturday, December 2, 2023 11:47 PM IST
ചെറുതോണി: യൂത്ത് കോൺഗ്രസിനെ ബൂത്തുതലം മുതൽ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഫ്രാൻസിസ് ദേവസ്യ ചുമതലയേൽക്കുന്ന യോഗം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്. അരുൺ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.ബി. പുഷ്പലത, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു , എഐസിസി അംഗം ഇ.എം. ആഗസ്തി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എം.എൻ. ഗോപി , തോമസ് രാജാൻ, എ.പി. ഉസ്മാൻ , മാത്യു കെ. ജോൺ ,ജോബിൻ അയ്മനം, പി.ജെ. ജോമോൺ, മോബിൻ മാത്യു, ജോബി സി. ജോയി, സോയിമോൺ സണ്ണി, ഷിൻസ് ഏലിയാസ് , അരുൺ പൂച്ചക്കുഴി, ടോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.