ഭാര്യാമാതാവിന്റെ തലയ്ക്കു പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
1375302
Saturday, December 2, 2023 11:36 PM IST
കുമളി: കുടുംബവഴക്കിനിടെ ഭാര്യാമാതാവിന്റെ തലയ്ക്ക് ഇരുന്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ച യുവാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശി സജി തങ്കപ്പൻ (48) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നാലോടെ കുഴിക്കണ്ടത്തുള്ള സജിയുടെ ഭാര്യവീട്ടിലായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ കമലമ്മയെ (60) കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജി ഭാര്യയുമായി കലഹിക്കുന്നതു പതിവാണെന്ന് കേസന്വേഷിക്കുന്ന കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണി പറഞ്ഞു.