സ്കൂൾ വാർഷികം
1375301
Saturday, December 2, 2023 11:36 PM IST
ചെറുതോണി: കരിമ്പൻ സെന്റ് തോമസ് പബ്ലിക് സ്കൂൾ വാർഷികം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. സാന്തോം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസി മനയത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ അജി അരവിന്ദ്, മിമിക്സ് ആർട്ടിസ്റ്റ് അരുൺ ഗിന്നസ് എന്നിവർ പങ്കെടുത്തു.
കരിമ്പൻ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് പൊന്നമ്പേൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രഭ ഡിഎസ്ടി, ലോക്കൽ മാനേജർ സിസ്റ്റർ എൽസി ഡിഎസ്ടി, സിസ്റ്റർ ആഷ ഡിഎസ്ടി, സ്കൂൾ ഹെഡ് ബോയ് ബ്ലെസൻ തോമസ്, ഹെഡ് ഗേൾ ബെനിറ്റാ മനോജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മിമിക്സ് ആർട്ടിസ്റ്റ് അരുൺ ഗിന്നസ് അവതരിപ്പിച്ച വൺ മാൻ ഷോയും സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.