പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
1375300
Saturday, December 2, 2023 11:36 PM IST
കോടിക്കുളം: പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കോന്പൗണ്ടിൽ കൂട്ടിയിട്ട് കത്തിച്ചതായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴചുമത്തി.
അജൈവ മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേയും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം, മാലിന്യം കത്തിക്കൽ, ഗ്രീൻ പ്രോട്ടോക്കോൾ ലംഘനം തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്കെതിരേയും പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.