ക്ഷേത്രത്തിൽ മോഷണം
1375294
Saturday, December 2, 2023 11:36 PM IST
കുടയത്തൂർ: കോളപ്ര കളരി പരദേവതാ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു.
ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന 1500 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മുട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.