ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസമേകി ഇൻക്ലൂസീവ് കായികോത്സവം
1375037
Friday, December 1, 2023 11:22 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ബിആർസിതല ഭിന്നശേഷിക്കാർക്കുള്ള ഇൻക്ലൂസീവ് കായികോത്സവം ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ നടന്നു. ബിആർസിയുടെ കീഴിലുള്ള എട്ടു സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഈ കുട്ടികളോടൊപ്പം ചെമ്മണ്ണാർ സ്കൂളിലെ വിദ്യാർഥികളും അണിനിരന്നത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും സന്തോഷവും പകർന്നു നൽകി. ഫുട്ബോൾ, റിലേ, ബോൾ ത്രോ, സ്റ്റാൻഡിംഗ് ബ്രോഡ് ജംപ് തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കായികമത്സരങ്ങൾ ഉടുന്പൻചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജികുമാർ ഉദ്ഘാടനം ചെയ്തു. സനൽ പുന്നക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ബിബിൻ ഷാജി ദീപശിഖ തെളിച്ചു.
ബിആർസി ട്രെയിനർ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ, സ്കൂൾ പ്രിൻസിപ്പൽ ലാലു തോമസ്, ഹെഡ്മിസ്ട്രസ് കരോളിൻ ജോസ്, സുരേഷ് കുമാർ, സൈജു ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.