വിചാരണസദസിൽ പങ്കെടുക്കും
1375036
Friday, December 1, 2023 11:22 PM IST
ചെറുതോണി: ഐക്യ ജനാധിപത്യ മുന്നണി ഇന്ന് ചെറുതോണിയിൽ സംഘടിപ്പിക്കുന്ന വിചാരണസദസിൽ 150 പേരെ പങ്കെടുപ്പിക്കുമെന്ന് കേരള കോൺഗ്രസ് മരിയാപുരം മണ്ഡലം കമ്മിറ്റി അറിയിച്ചു.
കേരള സർക്കാരിന്റെ അധികാര ദുർവിനിയോഗവും ധൂർത്തും അഴിമതിയും ജനങ്ങളോടുള്ള ധാർഷ്ട്യവും ഉൾപ്പെടെ ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങളും പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ജില്ലാ ആസ്ഥാനത്ത് യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് പ്രയോജനപ്പെടുമെന്ന് കേരള കോൺഗ്രസ് മരിയാപുരം മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് സണ്ണി പുൽകുന്നേൽ, ടോമി തൈലംമനാൽ, വർഗീസ് വെട്ടിയാങ്കൽ, ലാലു കുമ്മിണിയിൽ, തങ്കച്ചൻ മുല്ലപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.