ഭിന്നശേഷി കലാകായിക മത്സരം
1375035
Friday, December 1, 2023 11:22 PM IST
തൊടുപുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് നാലിന് രാവിലെ ഒൻപതു മുതൽ തൊടുപുഴ മുട്ടം റൈഫിൾ ക്ലബ്ബിൽ ജില്ലാതല കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
താത്പര്യമുള്ള ഭിന്നശേഷി വിഭാഗത്തിപ്പെട്ടവർക്ക് ഇന്ന് 11 വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ രജിസ്റ്റർ ചെയ്യാം. ഫോണ്: 04862 228160. ds [email protected].