നവകേരള സദസ്: എറണാകുളം ഡിഐജി സ്ഥലം സന്ദർശിച്ചു
1375032
Friday, December 1, 2023 11:17 PM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ 12നു നടക്കുന്ന നവകേരള സദസിന്റെ മൈതാനം, പന്തൽ എന്നിവയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയം എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സന്ദർശിച്ചു.
സുരക്ഷാക്രമീകരണങ്ങളും വാഹന പാർക്കിംഗിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ജില്ലാ പോലീസ് മേധാവി പി.ടി. വിഷ്ണു പ്രദീപ് , ഡിവൈഎസ്പി മധു ബാബു, വണ്ടിപ്പെരിയാർ എസ്എച്ച്ഒ കെ. ഹേമന്തകുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.