വാഴവര സ്കൂളിൽ ലഹരിവിരുദ്ധ പ്രചാരണയജ്ഞം
1375031
Friday, December 1, 2023 11:17 PM IST
വാഴവര: യുവ തലമുറയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ പ്രതിരോധം തീർക്കാൻ വാഴവര സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികൾ കൈകോർത്തു.
ജൂണ്‍ 26 ലഹരിവിരുദ്ധ ദിനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ അധ്യക്ഷതയിൽ തുടക്കം കുറിച്ച 2023-24 അധ്യയന വർഷത്തെ ലഹരിവിരുദ്ധ പ്രചാരണ യജ്ഞത്തിന്റെ ഈ വർഷത്തെ പ്രവർത്തന സമാപനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വാഴവര, എട്ടാം മൈൽ എന്നിവിടങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം, ഫ്ളാഷ് മോബ്, മൂകാഭിനയം, തീം സോംഗ് തുടങ്ങിയവ നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, കട്ടപ്പന മുനിസിപ്പൽ കൗണ്‍സിലർ ബെന്നി കുര്യൻ, കാമാക്ഷി പഞ്ചായത്ത് മെംബർ ചെറിയാൻ കട്ടക്കയം എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി.
വ്യാപാരി വ്യവസായികളുടെയും ഓട്ടോ-ടാക്സി ജീവനക്കാരുടെയും സഹകരണത്തോടെ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി മടത്തുംമുറിയിൽ, എംപിടിഎ പ്രസിഡന്റ് സന്ധ്യ ബൈജു എന്നിവർ നേതൃത്വം നൽകി.