എയ്ഡ്സ് ദിനാഘോഷം
1375029
Friday, December 1, 2023 11:17 PM IST
തൊടുപുഴ: കെജിഎംഒഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂമാൻ കോളജിൽ എയ്ഡ്സ് ദിനാഘോഷം സംഘടിപ്പിച്ച.
ജില്ലാ പ്രസിഡന്റ് ഡോ. അൻസൽ നബി, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, സിസ്റ്റർ തെരേസ, ഡോ. സി.ജെ. പ്രീതി, ഡോ. കെ.ആർ. രജിത്, ഡോ. സാം എന്നിവർ പ്രസംഗിച്ചു. ഡോ. സിബിമോൾ, ഡോ. ഗോകുൽ രാജ് എന്നിവർ ക്ലാസ് നയിച്ചു.
കെജിഎംഒഎ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നാളെ കുട്ടികൾക്കായി അമൃതകിരണം ക്വിസ് മത്സരവും ആറിന് ചിന്നക്കനാലിൽ ട്രൈബൽ മേഖലയിലെ കുട്ടികൾക്കായി മെഡിക്കൽ ക്യാന്പും നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.