നാലു ലിറ്റർ വിദേശമദ്യവുമായി പിടിയിൽ
1375028
Friday, December 1, 2023 11:17 PM IST
കാളിയാർ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന നാലു ലിറ്റർ വിദേശമദ്യവുമായി പാറതാഴത്ത് പീതാംബരനെ (55) എക്സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ എട്ടിനാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ജിജി കെ. ഗോപലന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.