സംഘാടക സമിതി രൂപീകരിച്ചു
1375026
Friday, December 1, 2023 11:17 PM IST
തൊടുപുഴ: ജില്ലയിൽ നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡയറ്റ് പ്രിൻസിപ്പൽ എം.കെ. ലോഹിദാസൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം എന്നിവർ പ്രസംഗിച്ചു.