സിൽവർ ജൂബിലി ആഘോഷം ഇന്ന്
1375021
Friday, December 1, 2023 11:03 PM IST
തൊടുപുഴ: കണ്‍സ്യൂമർ ഫെഡ് ത്രിവേണി മെഗാമാർട്ട് സിൽവർ ജൂബിലി ആഘോഷവും സമ്മാന വിതരണവും ഇന്ന് 10നു നടത്തും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ അധ്യക്ഷത വഹിക്കും.
മാനേജിംഗ് ഡയറക്ടർ എം. സലീം സമ്മാന വിതരണം ചെയ്യും. ഡയറക്ടർ പ്രമോദ് ചന്ദ്രൻ, തൊടുപുഴ ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ദീപക്, കെ.എം. ബാബു എന്നിവർ പ്രസംഗിക്കും.