വനസംരക്ഷണ നിയമഭേദഗതി സ്വാഗതാർഹം
1375018
Friday, December 1, 2023 11:03 PM IST
പൂമാല: കേന്ദ്ര സർക്കാർ വനസംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി സ്വാഗതാർഹമാണെന്ന് മലയരയ സഭാ ഭാരവാഹികൾ പറഞ്ഞു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കണ്ടെത്തി തിരികെ നൽകണം.
സംസ്ഥാനത്തെ വിവിധ നിർവഹണ ഏജൻസികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും ഐടിഡിപി മുഖേന കൈമാറിയതുമായ ഫണ്ട് വനംവകുപ്പ് തടസപ്പെടുത്തിയതുമൂലം വിനിയോഗിക്കാത്തതു അടിയന്തരമായി ഉപയോഗിക്കുന്നതിനു നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ, ജനറൽ സെക്രട്ടറി വി.പി. ബാബു, വൈസ് പ്രസിഡന്റ് പി.വി. ജയൻ, എം.ഐ. വിജയൻ, കെ.കെ. സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.