നവകേരള സദസ്: മാസ്റ്റർ പ്ലാൻ സമർപ്പിക്കും-കേരള കോണ്-എം
1375017
Friday, December 1, 2023 11:03 PM IST
തൊടുപുഴ: പത്തിന് തൊടുപുഴയിൽ നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കാൻ കേരള കോണ്ഗ്രസ്-എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ പാർട്ടി പ്രവർത്തകരും സദസിൽ പങ്കെടുക്കും. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്കുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി തൊടുപുഴയുടെ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ കേരള കോണ്ഗ്രസ്-എം സമർപ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.
പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ, അംബിക ഗോപാലകൃഷ്ണൻ, പി.ജി. ജോയ്, ജോസ് പാറപ്പുറം, തോമസ് കിഴക്കേപറന്പിൽ, ജോസി വേളാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.