നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
1375015
Friday, December 1, 2023 11:03 PM IST
വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറം ചീങ്കൽസിറ്റിക്കും കാഞ്ഞിരം കവലയ്ക്കുമിടയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കരിങ്കുന്നത്തുനിന്നു മുരിക്കാശേരിക്കു പോയി തിരികെ വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ ടയർ പൊട്ടിയതാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം.