പ്രതീക്ഷ പകർന്ന് സഹകാരി സംഗമം
1374793
Friday, December 1, 2023 12:23 AM IST
തൊടുപുഴ: തെക്കുംഭാഗം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമം നടത്തി. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്് ടി.സി. രാജു തരണിയിൽ മുഖ്യ പ്രഭാഷണം നടത്തി. നിക്ഷേപ സ്വീകരണം ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു. പിഎസിഎസ് അസോസിയേഷൻ പ്രസിഡന്റ് കെ. ദീപക്, സ്വയംകോസ് പ്രസിഡന്റ് ബിജു മാത്യു, വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സഹകരണ വകുപ്പ് ഇൻസ്പെക്ടർ യു.എം. ഷാജി, സൈജൻ സ്റ്റീഫൻ, ഡോ. സാജൻ മാത്യു, ശ്രാവണ്‍ കെ. ദേവ്, മാത്യു ജോസഫ്, സെക്രട്ടറി വി.ടി. ബൈജു, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.