വയോദമ്പതികളെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്
1374791
Friday, December 1, 2023 12:23 AM IST
വണ്ടിപ്പെരിയാർ: വയോദമ്പതികളെ മർദിച്ച മുൻ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്നു പരാതി. 40 ദിവസം മുന്പാണ് വണ്ടിപ്പെരിയാർ രാജമുടി പുതുവലിൽ താമസിക്കുന്ന ഫ്രാൻസിസ് (76), ഭാര്യ മുത്തു രാജമ്മ (74) എന്നിവർക്ക് മർദനമേറ്റത്.
മർദനത്തിൽ ഫ്രാൻസിസിന്റെ രണ്ടു കൈകളും കാലും ഒടിഞ്ഞു. മുത്തു രാജമ്മയ്ക്ക് നടുവിനും കാലിനും പരിക്കേറ്റിരുന്നു.