ലഹരിക്കെതിരേ ചുവർച്ചിത്ര പോരാട്ടവുമായി ഇരട്ടയാർ സ്കൂൾ
1374789
Friday, December 1, 2023 12:23 AM IST
ഇരട്ടയാർ: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇരട്ടയാർ ബസ് സ്റ്റാൻഡ്് വെയിറ്റിംഗ് ഷെഡിന്റെ ചുവരിൽ ചിത്രങ്ങൾ വരച്ചു. ലഹരിയുടെ അപകടങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ജീവിതത്തിൽ നാം കണ്ടെത്തേണ്ട ന·യുടെ ലഹരിയേയും ആവിഷ്കരിക്കുന്നതാണ് ചുവർ ചിത്രങ്ങൾ.
പ്രിൻസിപ്പൽ ഡോ. റെജി ജോസഫ് ഉൗരാശാലയുടെ നേതൃത്വത്തിൽ ഒഴിവുദിനങ്ങളും ഒഴിവു സമയങ്ങളും പ്രയോജനപ്പെടുത്തിയാണ് ചുവർചിത്ര രചന നടത്തിയത്. എക്സൈസ് വകുപ്പിനൊപ്പം പഞ്ചായത്തിന്റെയും പിന്തുണ ഉദ്യമത്തിന് ഉൗർജമേകി.
കുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബസ് സ്റ്റാൻഡിൽ നടത്തിയ യോഗത്തിൽ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, പഞ്ചായത്ത് മെംബർമാരായ ജിൻസൻ വർക്കി, റെജി ഇലിപ്പുലിക്കാട്ട്, തങ്കമണി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.എം. സന്തോഷ്, സ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജ്കുട്ടി, പഞ്ചായത്ത് സെക്രട്ടറി ശിവദാസ്, അസി. എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ, പ്രിവന്റീവ് ഓഫീസർ ശശീന്ദ്രൻ, പിടിഎ പ്രസിഡന്റ് ബിജു അറയ്ക്കൽ, അധ്യാപകരായ ഉഷസ് പുളിമൂട്ടിൽ, മനേഷ് വെളിഞ്ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.