ജില്ലാതല എയ്ഡ്സ് ദിനാചരണം ഇന്ന് നെടുങ്കണ്ടത്ത്
1374787
Friday, December 1, 2023 12:23 AM IST
ചെറുതോണി: ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാമഗായി എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന് ജില്ലാതല ദിനാചരണം ഇന്ന് രാവിലെ 9.30ന് നെടുങ്കണ്ടത്ത് നടക്കുമെന്ന് ഡോ. ബി. സെല്‍സി അറയിച്ചു.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ പരിസരത്തുനിന്നു ആരംഭിക്കുന്ന റാലി ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. കെ. അനൂപ് ഫ്ളാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
റെഡ് റിബണ്‍ കാമ്പയിന് ഡോ. ടി.പി. അഭിലാഷ് ഉദ്ഘാടനം ചെയ്യും.
10.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന് അധ്യക്ഷത വഹിക്കും. ഡോ. എന്‍. മനോജ് മുഖ്യ പ്രഭാഷണം നടത്തും. വിജയകുമാരി എസ്. ബാബു, റാണി തോമസ്, ജോജി ഇടപ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് തങ്കച്ചന് ആന്റണി, ടി.കെ. ബിന്ദു എന്നിവരറിയിച്ചു.