ഓട്ടോറിക്ഷ മറിഞ്ഞ് വയോധിക മരിച്ചു
1374785
Friday, December 1, 2023 12:23 AM IST
കുമളി: ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു. അമരാവതി കാരക്കണ്ടത്തിൽ പരേതനായ മാരിമുത്തുവിന്റെ ഭാര്യ ലക്ഷ്മി (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നോടെ കുമളി രണ്ടാം മൈൽ ഭാഗത്താണ് അപകടം. ശാരീരിക അസ്വസ്ഥതകളേത്തുടർന്ന് വീട്ടുകാർ ഓട്ടോറിക്ഷയിൽ ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കുത്തിറക്കത്തിൽ എതിർദിശയിൽനിന്നു വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. റോഡരികിലെ വാട്ടർ അഥോറിറ്റിയുടെ പൈപ്പിനു മുകളിൽ കയറിയതാണ് അപകടകാരണമായി പറയുന്നത്.
ലക്ഷ്മിയെ മറ്റൊരു വാഹനത്തിൽ കുമളിയിലെ ഒരു ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നാഗരാജ്, രാജു, കാളിയമ്മ. മരുമക്കൾ: അയ്യമ്മ, സെൽവി, അയ്യപ്പൻ.