വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷം ബഹിഷ്കരിച്ചു
1374540
Thursday, November 30, 2023 12:59 AM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളിൽ അഴിമതിയെന്ന് ആരോപണം. യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ചു.
വാത്തിക്കുടി പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലിലും സ്ലോട്ടർ ഹൗസിന് സ്ഥലം ഏറ്റെടുത്തതിലും തൊഴിലുറപ്പ് പദ്ധതിയിലും വ്യാപക ക്രമക്കേടാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 45 ലക്ഷത്തോളം രൂപ അധികചെലവായി നിൽക്കുന്ന പഞ്ചായത്തിൽ നവകേരള സദസിനായി 50,000 രൂപ അനുവദിച്ചതായും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
എൽഡിഎഫ് ഭരിക്കുന്ന വാത്തിക്കുടി പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കരാറുകാരന് 90 ശതമാനത്തിലധികം രൂപ പഞ്ചായത്തിൽ നിന്നും യാതൊരു മാനദണ്ഡവും നോക്കാതെ നൽകിയതായും പ്രതിപക്ഷം ആരോപിച്ചു.