വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്
1374536
Thursday, November 30, 2023 12:59 AM IST
അടിമാലി : പനംകൂട്ടി പാന്പള കവലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കട്ടപ്പന വാഴവര സ്വദേശികളായ കൊച്ചാലുംമൂട്ടിൽ ജോണ്സൻ (51), ഗ്ലോറിസ് (19), ആൽവിൻ (12), മേരി (71) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്രൈവർ ഉറങ്ങി പ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.