ഉപ്പുതറ-സൂര്യകാന്തിക്കവല റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങി
1374532
Thursday, November 30, 2023 12:59 AM IST
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ സൂര്യകാന്തിക്കവല- ലോൺട്രി റോഡു നിർമാണം പാതിവഴിയിൽ നിലച്ചു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിന്റെ സോളിംഗ് പൂർത്തിയാക്കിയതല്ലാതെ തുടർനടപടികൾ ഉണ്ടാകുന്നില്ല. നാലു മാസമായി നിർമാണം മുടങ്ങിയിരിക്കുകയാണ്.
മേഖലയിലെ തോട്ടം തൊഴിലാളികളുടെ യാത്രാദുരിതം പരിഹരിക്കാനാണ് സൂര്യകാന്തിക്കവലയിൽനിന്നു ലോൺട്രി ഫാക്ടറി പടിയിലേക്ക് രണ്ടര കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമാണം ആരംഭിച്ചത്. സോളിംഗ് നിരത്തിയ പാതയിൽ കാൽനടയാത്രയും വാഹന യാത്രയും ദുഷ്കരമായിരിക്കുകയാണ്. മഴ പെയ്തതോടെ സോളിംഗ് റോഡിൽ ചിതറിക്കിടക്കുകയാണ്.