ജനവാസ മേഖലകളെ വിറപ്പിച്ച് കാട്ടുകൊമ്പന്മാർ
1374235
Tuesday, November 28, 2023 11:54 PM IST
മൂന്നാർ: ജനവാസ മേഖലകൾ കൈയടക്കുന്ന കാട്ടു കൊമ്പൻമാർ മൂന്നാറിൽ ഭീതി പടർത്തുന്നു. പടയപ്പയെ കൂടാതെ വേറെയും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതാണ് വെല്ലുവിളി. ഇന്നലെ രാത്രിയില്‍ പഴയ മൂന്നാര്‍ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന് കൃഷി നാശം വരുത്തി.ആളുകള്‍ ബഹളമുണ്ടാക്കിയാണ് കാട്ടാനയെ തുരത്തിയത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ലക്ഷ്മി മേഖലയില്‍ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടാനയാണ് പഴയ മൂന്നാര്‍ മേഖലയിലേക്ക് എത്തിയിരിക്കുന്നതെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. ആളുകള്‍ ബഹളമുണ്ടാക്കിയതോടെ കാട്ടാന ജനവാസ കേന്ദ്രത്തില്‍ നിന്നും പിന്‍വാങ്ങി.
ആന വീണ്ടും കാടിറങ്ങുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. വേനല്‍ കനക്കുന്നതോടെ മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളിലേക്ക് തീറ്റ തേടി കൂടുതല്‍ കാട്ടാനകള്‍ എത്തിയാല്‍ ജനജീവിതം ദുസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.