ജില്ലാതല നൈപുണ്യ മേള രണ്ടിന്
1374234
Tuesday, November 28, 2023 11:54 PM IST
ഇടുക്കി: കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ മിഷൻ, ഐസിടി അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാതല നൈപുണ്യമേള ഡിസംബർ രണ്ടിന് രാവിലെ പത്തു മുതൽ മുട്ടം യൂണിവഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ നടക്കും.
ഉദ്യോഗാർഥികൾക്കും തൊഴിൽ ദാതാക്കൾക്കും നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്കും ഒരുപോലെ രജിസ്റ്റർ ചെയ്യാവുന്ന ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന മൊബൈൽ ആപ്ലിക്കേഷനാണ് തയാറാക്കിയിരിക്കുന്നത്.
ജില്ലയിൽ ഡിഡബ്ല്യുഎംഎസ് ആപ്ലിക്കേഷൻ മുഖേന രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും മറ്റ് തൊഴിൽ അന്വേഷകർക്കുമായാണ് മേള സംഘടിപ്പിക്കുന്നത്. 17 മുതൽ 58 വരെ പ്രായമുള്ള എല്ലാ തൊഴിലന്വേഷകർക്കും മേളയിൽ പങ്കെടുക്കാം.