ലൈബ്രറികൾക്ക് ബാലസാഹിത്യ പുസ്തക ഗ്രാൻഡ്
1374231
Tuesday, November 28, 2023 11:54 PM IST
ചെറുതോണി: ജില്ലാ ശിശുക്ഷേമ സമിതി അംഗീകൃത ഗ്രാമീണ ലൈബ്രറികൾക്ക് കുട്ടികളുടെ വിഭാഗത്തിന് ബാലസാഹിത്യ ഗ്രന്ഥ ശേഖരണത്തിന് 2500 രൂപാ വീതം മാച്ചിംഗ് ഗ്രാന്റ് അനുവദിക്കും. അപേഷിക്കുന്ന ലൈബ്രറികൾ 5000 രൂപയുടെ പുതിയ പുസ്തകം വാങ്ങി കുട്ടികളുടെ വിഭാഗം സ്റ്റോക്കിൽ ചേർത്ത് പരിശോധനയ്ക്ക് വിധേയമാക്കണം.
ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ 10 എണ്ണമാണ് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേഷ ഫോറത്തിനും 9447813559 എന്ന നമ്പരിലോ ജില്ലാ ശിശുക്ഷേമ സമിതി ഓഫീ സുമായോ ബന്ധപ്പെടണം. അപേഷകളും രേഖകളും ഡിസംബർ 15നു മുമ്പായി സമിതി സെക്രട്ടറിക്ക് ലഭിക്കണം.