അമ്പെയ്ത്തിൽ നെടുങ്കണ്ടം എംഇഎസിന്റെ മിന്നും പ്രകടനം
1374228
Tuesday, November 28, 2023 11:44 PM IST
നെടുങ്കണ്ടം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി അമ്പെയ്തത്ത് ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എം ഇഎസ് കോളജ് മെഡലുകൾ എയ്തിട്ടു.
കോളജിലെ പ്രണവ് കൃഷ്ണ റീകർവ് വിഭാഗത്തിൽ സ്വർണവും വിസ്മയ ബാബു കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും അതുല്യ സോമൻ ഇന്ത്യൻ റൗണ്ടിൽ വെള്ളിയും നേടി.
ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എം ഇ എസ് കോളജ് ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. പ്രണവ് കൃഷ്ണ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയും വിസ്മയ ബാബു ഒന്നാം വർഷ കെമിസ്ട്രി വിദ്യാർഥിയും അതുല്യ സോമൻ ഒന്നാം വർഷ എംഎ ഹിസ്റ്ററി വിദ്യാർഥിയുമാണ്.