വോളിബോൾ ടൂർണമെന്റ് നാളെ മുതൽ
1374223
Tuesday, November 28, 2023 11:44 PM IST
കരിങ്കുന്നം: ഡിജോ മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഓൾ കേരള വോളിബോൾ ടൂർണമെന്റ് നാളെ മുതൽ ഡിസംബർ മൂന്നു വരെ നെടിയകാട് ലിറ്റിൽ ഫ്ളവർ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
നാളെ വൈകുന്നേരം 6.30ന് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് പൂവത്തിങ്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ്, ഫാ.അലക്സ് ഓലിക്കര എന്നിവർ പ്രസംഗിക്കും.