അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
1374222
Tuesday, November 28, 2023 11:44 PM IST
കുട്ടിക്കാനം: വണ്ടിപ്പെരിയാർ-കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനു സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ചെന്നെെ തമ്പരം സ്വദേശി വെങ്കിടേഷ് (63) ആണ് മരിച്ചത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു സമീപത്ത് ഇന്നലെ രാവിലെ പത്തോടെയാണ് അപകടം.അയ്യപ്പഭക്തർ സഞ്ചരിച്ച കാർ എതിരേ വന്ന ട്രാവലറിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് നിഗമനം. കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ട്രാവലർ.
കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്കിടേഷിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.