മാഹിയിൽനിന്ന് മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്ന രണ്ടംഗ സംഘം പിടിയിൽ
1374220
Tuesday, November 28, 2023 11:44 PM IST
കട്ടപ്പന: മാഹിയില്‍നിന്നു വലിയ അളവില്‍ വിദേശ മദ്യം വാങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന രണ്ടംഗ സംഘം പിടിയില്‍.
കാഞ്ചിയാര്‍ തൊപ്പിപ്പാള തേക്കിലക്കാട്ടില്‍ രാജേഷ് മേനോന്, ഇടുക്കി കോളനി പുത്തന്‍വീട്ടില്‍ നന്ദു എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 60 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും ഓള്‍ട്ടോ കാറും പിടിച്ചെടുത്തു.
പിടിയിലായ രാജേഷിനെ കഴിഞ്ഞ ജൂണില്‍ മാഹിയില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 35 ലിറ്റർ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കടത്താന്‍ ഉപയോഗിച്ച നാനോ കാറും സഹിതം കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഓഗസ്റ്റില്‍ 120 ഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ഇതിനു ശേഷമാണ് വീണ്ടും മദ്യം കടത്താന്‍ തുടങ്ങിയത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, തങ്കമണി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ചാര്‍ലി തോമസ്, എഎസ്ഐമാരായ കെ.ബി. സ്മിത, എല്‍ദോസ്, സിപിഒ അന്‍സാര്‍, ഇടുക്കി ജില്ലാ ഡാന്‍ സാഫ് ടീമംഗങ്ങളായ എസ്സിപിഒമാരായ സിയാദ്, സതീഷ്, മഹേഷ് ഈഡന്, സി.പി.ഒമാരായ നദീര്‍ മുഹമ്മദ്, അനുപ്, ടോം സ്കറിയ, കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘ അംഗങ്ങളായ എസ്ഒ സജിമോന്‍ ജോസഫ്, എസ്സിപിഒ സിനോജ് സി.പി.ഒമാരായ ശ്രീകുമാര്‍ ശശിധരന്, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.