കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
1374217
Tuesday, November 28, 2023 11:31 PM IST
കട്ടപ്പന: അഹങ്കാരിയും ജനാധിപത്യവിരുദ്ധനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം എം. എം. മണി എംഎല്‍എ.
കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി- കര്‍ഷക- കര്‍ഷക തൊഴിലാളി സംയുക്ത സമരസമിതി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാനാണ് ആര്‍എസ്എസ് നേതൃത്വം നല്കുന്ന മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം. എം. മണി ആരോപിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ. എസ്. മോഹനന്, ആര്. തിലകന്, പി. എസ്. രാജന്, പി. മുത്തുപാണ്ടി, റോമിയോ സെബാസ്റ്റ്യന്‍, പി. പി. ചന്ദ്രന്, മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാചകവാതകം തുടങ്ങിയവയുടെ ജിഎസ്ടി ഒഴിവാക്കുക, കുറഞ്ഞ പ്രതിമാസ വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.