ചുമർചിത്രം തയാറാക്കി
1374216
Tuesday, November 28, 2023 11:31 PM IST
കല്ലാനിക്കൽ: എക്സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ നടത്തുന്ന കാന്പയിന്റെ ഭാഗമായി കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ചുമർചിത്രം തയാറാക്കി.
കലാധ്യാപകൻ ടിങ്കിൾ സി.പീറ്റർ, പ്രിൻസിപ്പൽ ഡോ.സാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികളായ ആയുഷ് ഷിജു, ആനന്ദ് ശിവറാം, എസ്.പ്രകാശ്, ആർ.രാജേഷ്, ആജ രതീഷ്, ആതിര തന്പി എന്നിവർ ചേർന്നാണ് ചിത്രം തയാറാക്കിയത്.