സർക്കാർ വഞ്ചിച്ചു: കെപിഎസ്ടിഎ
1374215
Tuesday, November 28, 2023 11:31 PM IST
തൊടുപുഴ: സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ കെ-ടെറ്റ് പരീക്ഷയിലൂടെ സർക്കാർ അധ്യാപകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
സർവീസിലുള്ള കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് യോഗ്യത നേടാൻ അവസരം എന്ന നിലയ്ക്കാണ് സർവീസിലുള്ളവരെ മാത്രം ഉൾപ്പെടുത്തി പരീക്ഷ നടത്തിയത്. ഇതിന് കെ-ടെറ്റ് പരീക്ഷയുടെ ഇരട്ടി ഫീസ് അധ്യാപകരിൽനിന്ന് ഈടാക്കി. ഫലം വന്നപ്പോൾ അഞ്ച് ശതമാനത്തിൽ താഴെയാണ് വിജയം.
ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള ഉപാധിയായാണ് സർക്കാർ കെ-ടെറ്റ് പരീക്ഷയെ ഉപയോഗിച്ചത്. നിലവിൽ നടന്ന പരീക്ഷയിലെ മാർക്ക് പരിധി കുറയ്ക്കുകയോ പുനർ പരീക്ഷ നടത്തുകയോ ചെയ്ത് അധ്യാപകർക്ക് യോഗ്യത നേടാനുള്ള അവസരം നൽകണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. വി.എം.ഫിലിപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്തു.