സീനിയർ സിറ്റിസണ്‍ ഫോറം
1374214
Tuesday, November 28, 2023 11:31 PM IST
അയ്യപ്പൻകോവിൽ: കേരള സീനിയർ സിറ്റിസണ്‍ ഫോറം അയ്യപ്പൻകോവിൽ യൂണിറ്റിന്റെ 25-ാം വാർഷികം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോണ്സണ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി അയിലുമാലിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് ജോണി ഐപ്പ്, സെക്രട്ടറി തോമസ് കൊച്ചുകരോട്ട്, ഫോറം ജില്ലാ പ്രസിഡന്റ് പി.എം. വർക്കി പൊടിപാറ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ജോസഫ് ,കെ.എസ്. ഫിലിപ്പ് , നിഷാമോൾ മനോജ്, എം.എം ജോസഫ്, സോണിയാ ജെറി എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളുടെ കലാപരിപാടികൾ നടന്നു. ഫോറം ജില്ല സെക്രട്ടറി വി.എൻ. സോമന്റെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.