ഓഫീസ് ഉദ്ഘാടനം ചെയ്തു
1374213
Tuesday, November 28, 2023 11:31 PM IST
രാജാക്കാട്: രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ഡിസംബർ 22 മുതൽ 31 വരെ നടത്തുന്ന രാജാക്കാട് ഫെസ്റ്റ് - 2023 ന്റെ ഭാഗമായി ഫെസ്റ്റ് കമ്മിറ്റി ഓഫീസിന്റെയും സമ്മാന കൂപ്പണ്‍ വിതരണത്തിന്റെയും ഉദ്ഘാടനവും ലോഗോ പ്രകാശനവും വിളംബരറാലിയും നടത്തി.
ഫെസ്റ്റിന്റെ ഭാഗമായി ഹെലികോപ്റ്റർ സവാരി,കുതിര സവാരി,സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കള്ളിമാലി,കനകക്കുന്ന് വ്യൂ പോയിന്റുകൾ,ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്,പൊന്മുടി ടൂറിസം കേന്ദ്രം എന്നിവ സന്ദർശിക്കാനുള്ള അവസരവും കാർണിവൽ,അമ്യൂസ്മെന്റ് പാർക്ക്, വിവിധതരം എക്സിബിഷനുകൾ, സ്റ്റാളുകൾ,ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവരുടെ വിവിധ കലാപരിപാടികൾ,മാജിക് ഷോ എന്നിവ സംഘടിപ്പിക്കും.
സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് നിർവഹിച്ചു.