ഓട്ടത്തിനിടെ ബൈക്ക് കത്തിനശിച്ചു
1373996
Tuesday, November 28, 2023 12:28 AM IST
തൊടുപുഴ: ഓട്ടത്തിനിടയിൽ തീ പിടിച്ച് ബൈക്ക് പൂർണമായി കത്തി നശിച്ചു. ബൈക്ക് യാത്രികൻ പെട്ടെന്ന് ഇറങ്ങിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ന് തൊടുപുഴ കോലാനി പഞ്ചവടിപ്പാലത്തിനു സമീപമായിരുന്നു സംഭവം.
ഒളമറ്റം പാറയ്ക്കൽ യിംസണ് പാപ്പച്ചന്റെ കെഎൽ- 35 ജി 9936 നന്പർ ബൈക്കാണ് കത്തിയത്. രാവിലെ തൊടുപുഴയിലേക്ക് വരികയായിരുന്നു യിംസണ്. വാഹനത്തിന്റെ എൻജിൻ ഭാഗത്തു നിന്നും ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്ക് നിർത്തിയിറങ്ങിയപ്പോൾ കത്തുകയായിരുന്നു.
സമീപത്തെ കടയിൽ നിന്നു വെള്ളം വാങ്ങി തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പെട്രോൾ ടാങ്കിലേക്കും തീ ആളിപ്പടർന്നു. തൊടുപുഴയിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.