11 കെവി പോസ്റ്റില്‍ പിക്കപ്പ് ഇടിച്ച് അപകടം
1373995
Tuesday, November 28, 2023 12:28 AM IST
നെടുങ്കണ്ടം: പച്ചടി കുരിശുപാറയില്‍ പിക് അപ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് 11 കെവി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണ് സംഭവം.
റോഡുപണിക്കായി സാധനങ്ങളുമായി എത്തിയ ജീപ്പ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓടയിലേക്ക് തെന്നിമാറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് വട്ടം ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് ചെരിഞ്ഞു.
പോസ്റ്റ് ലൈനില്‍ തൂങ്ങിക്കിടന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈദ്യുതിലൈനുകള്‍ പൊട്ടി റോഡിലേക്കാണ് വീണത്. ഉടന്‍തന്നെ ലൈന്‍ ഓഫ് ചെയ്തു.
ലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ലൈന്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.