കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
1373994
Tuesday, November 28, 2023 12:24 AM IST
വണ്ടിപ്പെരിയാർ: 57-ാം മൈലിനു സമീപം നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് തിട്ടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം.
കോട്ടയത്തുനിന്നു കുമളിയിലേക്ക് പോകുകയായിരുന്ന ബസാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ അപകടത്തിൽപ്പെട്ടത്. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.