ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട്: പ്രതിക്ക് തടവും പിഴയും
1373985
Tuesday, November 28, 2023 12:24 AM IST
തൊടുപുഴ: പള്ളിവാസൽ പഞ്ചായത്തിലെ മൈത്രി ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് നടത്തി പണം തട്ടിയ സംഭവത്തിലെ പ്രതിക്ക് ആറുമാസം തടവും 2000 രൂപ പിഴയും ശിക്ഷിച്ചു. പള്ളിവാസൽ സ്വദേശി മുരുകനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
1998-2003 കാലഘട്ടത്തിൽ സർക്കാരിന്റെ ഗോൾഡൻ ജൂബിലി മൈത്രി ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുരുകൻ വീട് വയ്ക്കുന്നതിനുള്ള വ്യാജരേഖകൾ ഹാജരാക്കി. പിന്നീട് 34,300 രൂപ ഗ്രാന്റ് കൈപ്പറ്റിയ ശേഷം വീട് വയ്ക്കാതെ തിരിമറി നടത്തിയ കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷിച്ചത്.