ആദ്യബാച്ചിൽ രണ്ടാം റാങ്കോടെ ക്രൈസ്റ്റ് കോളജ്
1373984
Tuesday, November 28, 2023 12:11 AM IST
കട്ടപ്പന: എംജി സർവകലാശാല ബിരുദാനന്തര പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി കട്ടപ്പന ക്രൈസ്റ്റ് കോളജ്. എംഎസ്ഡബ്ല്യു വിൽ മെറീന വർഗീസ് രണ്ടാം റാങ്ക് കരസ്ഥമാക്കി.
എം ജി സർവകലാശാലയുടെ അഫിലിയേഷനോടുകൂടി കഴിഞ്ഞ ഒൻപതു വർഷകാലമായി സിഎംഐ സഭയുടെ നേതൃത്വത്തിൽ പുളിയന്മലയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളജിലെ ആദ്യ എംഎസ്ഡബ്ല്യു ബാച്ചിലെ വിദ്യാർഥിനിയാണ് റാങ്ക് നേടിയത്. കുഴിത്തുളു കോട്ടപ്പുരത്ത് വർഗീസ് ഏബ്രഹാമിന്റെയും ലിസിയുടെയും മകളാണ്.