വാട്ടര്‍ ടെന്‍ഡര്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
1373982
Tuesday, November 28, 2023 12:11 AM IST
കട്ടപ്പ: കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന് പുതുതായി ലഭിച്ച വാട്ടര്‍ ടെന്‍ഡര്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. 5000 ലിറ്റര്‍ വാട്ടര്‍ കപ്പാസിറ്റിയുള്ള ആധുനിക സൗകര്യങ്ങളുള്ളതാണ് വാഹനം. ചെറിയ തീപിടിത്തങ്ങള്‍ അണയ്ക്കുന്നതിനായി ഹൈ പ്രഷര്‍ ഹോസ് റീല്‍ ഹോസ്, പോര്‍ട്ടബിള്‍ പമ്പ് എന്നിവയും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമേ കന്നുകാലികളെ രക്ഷിക്കുന്നതിനായി ആനിമല്‍ റെസ്ക്യു നെറ്റ്, കിണറ്റില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുളള വെല്‍ റെസ്ക്യു നെറ്റ്, കിർണമാന്റൽ റോപ്പ്, ദൂരെയുള്ള ടാര്‍ഗെറ്റിലേക്ക് ഹോസില്ലാതെ വെള്ളം ചീറ്റിക്കാനായി ഫിക്സഡ് മോണിറ്റര്‍ എന്നിവയും വാട്ടർ ടെൻഡറിന്റെ പ്രത്യേകതയാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലൂടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ വാഹനം ലഭിച്ചത്.
ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽസ്റ്റേഷൻ ഓഫീസർ യേശുദാസ് അധ്യക്ഷത വഹിച്ചു.ജില്ലാ ഫയർ ഓഫീസർ ഷിനോയ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.തുടർന്ന് മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ നേടിയ കട്ടപ്പന നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ.പി. പ്രദീപ്, സിവിൽ ഡിഫെൻസ് മേഖല സ്പോർട്സ് മീറ്റിൽ വിജയിച്ച ആതിര, ജോബി എന്നിവരെ ആദരിച്ചു.