കണ്ണൂരിലെ ക്ഷീരകർഷകന്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാർ: കെ. സുരേന്ദ്രൻ
1373980
Tuesday, November 28, 2023 12:11 AM IST
കട്ടപ്പന: കണ്ണൂരിലെ ക്ഷീരകർഷകന്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടിക്കണക്കിനു രൂപ കേന്ദ്രം വിവിധ പദ്ധതികളിൽ നൽകുന്നുണ്ട്. ഇത് സംസ്ഥാനം വക മാറ്റി ചെലവഴിക്കുകയാണ്.
കേന്ദ്ര പദ്ധതികൾ അമ്മായിയപ്പന്റെയും മരുമകന്റെയും പടം വച്ച് സ്വന്തമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും നവകേരള നുണ സദസാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രം അവഗണിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് ഏത് കാര്യത്തിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും നുണ പ്രചാരണം അവസാനിപ്പിക്കാൻ സിപിഎം തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.