ജനവിചാരണ സദസ് പ്രതിഷേധ ജ്വാലയായി മാറും: ജോയി വെട്ടിക്കുഴി
1373979
Tuesday, November 28, 2023 12:11 AM IST
ചെറുതോണി: ഡിസംബർ രണ്ടിന് ചെറുതോണിയിൽ നടക്കുന്ന യുഡിഎഫ് ജനവിചാരണ സദസിൽ പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരേ ജനരോഷം ആളിപ്പടരുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.
ജനവിചാരണ സദസിന്റെ വിജയത്തിനായി ചെറുതോണി രാജീവ് ഭവനിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.