നിർമാണ സാമഗ്രികൾ മോഷ്ടിച്ച പ്രതി പിടിയിൽ
1373977
Tuesday, November 28, 2023 12:11 AM IST
മുട്ടം: നിർമാണം നടന്നുവരുന്ന കെട്ടിടത്തിൽനിന്നു പൈപ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച യുവാവിനെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടം മാത്തപ്പാറ വള്ളിവാതുക്കൽ വിശാഖ് ഷാജി (30) ആണ് പിടിയിലായത്.
മുട്ടം ബാറിന് എതിർവശത്ത് നിർമാണം നടന്നു കൊണ്ടിരുന്ന കെട്ടിടത്തിൽ നിന്നാണ് പൈപ്പും മറ്റു സാമഗ്രികളും മോഷണം പോയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷണമുതലുമായി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുട്ടം എസ് ഐമാരായ ഹാഷിം, ജബ്ബാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ബിനു എന്നിവർ ചേർന്നാണ് പിടികൂടിയത്.