‘കൈകോർക്കാം മക്കൾക്കായി’ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1373975
Tuesday, November 28, 2023 12:11 AM IST
നെടുങ്കണ്ടം: ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കൈ കോർക്കാം മക്കൾക്കായി’ എന്ന പേരിൽ മാതാപിതാക്കാൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മൂന്നാർ ഡിവൈഎസ്പി ഓഫീസിലെ എസ് ഐ വി.കെ. മധു ക്ലാസുകൾ നയിച്ചു.
വർധിച്ചുവരുന്ന ലഹരി ഉപയോഗം, മൊബൈൽ ഫോണ് ഉപയോഗം, ഇരുചക്ര വാഹന ഉപയോഗം തുടങ്ങിയ വിവിധ മേഖലകളിൽ മക്കളെ എങ്ങനെ നിയന്ത്രിക്കാമെന്നത് ഉൾപ്പെടെയുള്ളവയിലാണ് ക്ലാസുകൾ നടന്നത്. പ്രിൻസിപ്പൽ ഡോ. ലാലു തോമസ്, ലഹരി വിരുദ്ധ ക്ലബ് കോ-ഓർഡിനേറ്റർ അനിൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.