48 സെക്കൻഡിൽ 65 രാജ്യങ്ങളുടെ കൺട്രി കോഡ് പറഞ്ഞ് ഗിന്നസ് റിക്കാർഡ് തകർത്ത് മൂന്നാം ക്ലാസുകാരി നേഹ
1373973
Monday, November 27, 2023 11:55 PM IST
പീരുമേട്: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റിക്കാർഡ് മൂന്നാം ക്ലാസുകാരി ഭേദിച്ചു. പഞ്ചാബ് സ്വദേശി വിഹാൻ ഡോഗ്ര ഒരു മിനിറ്റിൽ 57 രാജ്യങ്ങളുടെ കോഡ് പറഞ്ഞ് സ്ഥാപിച്ച റിക്കാർഡാണ് 48 സെക്കൻഡിൽ 65 രാജ്യങ്ങളുടെ കൺട്രി കോഡ് പറഞ്ഞ് അടൂർ സ്വദേശി നേഹ എസ്.കൃഷ്ണൻ തകർത്തത്.
ഇന്നലെ പീരുമേട് പീസ് കോട്ടേജിൽ നടത്തിയ പ്രകടനത്തിൽ നേഹ യുആർഎഫ് ലോക റിക്കാർഡ് നേടി. ഗിന്നസ് പ്രകടനത്തിന് യുആർ എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, എ.കെ. രാജു ,ജോർജ് കോശി, പി.എം. ഗോപകുമാർ,അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
തുവയൂർ ഇൻഫൻറ്റ് ജീസസ് സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് നേഹ . അടൂർ തവയൂർ ശ്രീഹരിയിൽ സനേഷ് - പാർവതി ദമ്പതികളുടെ മൂത്ത മകളാണ്. പ്ലേ സ്കൂൾ വിദ്യാർഥിനി വേദ സഹോദരിയാണ്.