റോഡ് നവീകരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1373968
Monday, November 27, 2023 11:55 PM IST
ഇടുക്കി: ശബരിമലയുടെ പ്രധാന ഇടത്താവളമായ സത്രത്തിലേക്കുള്ള റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണി നടത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.
13.5 കിലോമീറ്റർ ദൂരമുള്ള റോഡ് 2013ൽ പൊതുമരാമത്ത് വകുപ്പ് റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയില്ല. 2013-ലാണ് റോഡ് നവീകരിച്ചത്. ഇത്തരത്തിൽ നവീകരിക്കുന്ന റോഡുകൾ പൊതുമരാമത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്താത്ത അറ്റകുറ്റപ്പണി ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാടെന്ന് നാട്ടുകാർ പറയുന്നു.